SEARCH


Chattiyoor Bhagavathy Theyyam - ചട്ടിയൂർ ഭഗവതി തെയ്യം

Chattiyoor Bhagavathy Theyyam - ചട്ടിയൂർ ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Chattiyoor Bhagavathy Theyyam - ചട്ടിയൂർ ഭഗവതി തെയ്യം

ചട്ടിയൂർ കൈമൾക്ക് ദർശനം നൽകിയ ദാരികാന്തകിയായ ദേവതയാണ് ചട്ടിയൂർ ഭഗവതി. പടക്കിറങ്ങും അണ്ണന്മാർക്ക് ചുറ്റും ചുരികയിലും കുടികൊണ്ട് വെറ്റിയെ വിളയിപ്പിക്കുന്ന ദേവി ചട്ടിയൂർ ഭഗവതിയായി നാടിനെ പരിപാലിക്കുന്നു എന്നാണ് സങ്കൽപം. അടിയോടിമാരുടെ ധർമദൈവമായ ചട്ടിയൂർ ഭഗവതിയെ അടിയോടി തറവാട്ടിലും ചട്ടിയൂർ മലയിലും മാത്രമേ കെട്ടിയാടിക്കാറുള്ളൂ .

അശാന്തി നടമാടിയ ചട്ടിയൂർ മലയിൽ (ഇപ്പോളത്തെ തിരുമേനി എന്ന സ്ഥലം ) ആദിവാസിഗോത്ര സമൂഹമായ മാവിലൻ സമുദായത്തെ സംരക്ഷിക്കാനുള്ള ചുമതലയിൽ അടിയോടി പടത്തലവന്മാർ നിയോഗിക്കപ്പെട്ടത് ഒരു നിമിത്തമായിരുന്നു. ആ പ്രദേശത്ത് ശന്തിയും സമാധാനവും കൈവരിക്കുകയും അവരുടെ ആരാധനാമൂർത്തിയായ പരാശക്തിയുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരാകുകയും ചട്ടിയൂർഭഗവതിയുടെ ആരാധകരായി അടിയോടിമാർ മാറുകയും ചെയ്തു. തുടർന്ന് നാളിതുവരെ ചട്ടിയൂർ മലയിൽ അടിയന്തിരങ്ങൾക്കും കളിയാട്ടനാളുകളിലും നോറ്റിരുന്ന് കർമങ്ങൾ അനുഷ്ഠിക്കുന്നത് അടിയോടിമാരാണ്.

മാവിലൻ സമുദായത്തെ സംരക്ഷിച്ചും അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചും അടിയോടിമാർ വന്നും പോയുമിരുന്ന കാലത്തിൽ അടിയോടി അച്ഛൻ സന്താനസൗഭാഗ്യത്തിനായി ഉപാസനാമൂർത്തിയായ സുബ്രഹ്മണ്യസ്വാമിയെ ഭജിക്കാൻ സുബ്രഹ്മണ്യത്തേക്കുള്ള യാത്ര തിരുമേനി - ചട്ടിയൂർ വഴിയായിരുന്നു. അടിയോടി അച്ഛെന്റ അപാരമായ ഭക്തിപ്രഭാവത്തിലും നിഷ്ടയിലും ആകൃഷ്ടയായ ദേവി അദ്ദേഹത്തിന്റെ ഉപചാരക്കുടയിൽ കുടിയിരുന്ന് പയ്യന്നൂർ കണ്ടങ്കാളിയിലെ മഞ്ഞാച്ചേരി അടിയോടി തറവാട് തറവാട്ടു ഭവനത്തിൽ എത്തിച്ചേർന്നുവെന്നാണ് ഐതിഹ്യം.

ചട്ടിയൂർഭഗവതിയെ തറവാട്ടു ഭവനത്തിൽ കുടിയിരുത്തി പൂജിച്ചു പരിപാലിച്ചനാൾതൊട്ട് തറവാട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടായിക്കണ്ടു. സന്തതിപരമ്പരകൾ ആഗ്രഹിച്ചതുപോലെ കൈവരികയും ചെയ്തു. മഞ്ഞാച്ചേരി തറവാട്ടുഭവനത്തിൽ ശക്തിസ്വരൂപിണിയായ ഉഗ്രമൂർത്തിയായി മക്കളെ ശത്രുക്കളിൽ നിന്നും രക്ഷിക്കുന്ന അമ്മയായി. ഇവിടെ കോലധാരി പെരുവണ്ണാൻ സമുദായക്കാരാണ്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848